Sunday, July 25, 2021
Home Gulf യുഎഇയിൽ ഇന്ന് കോവിഡ് മരണങ്ങളില്ല; 612 പുതിയ രോഗികൾ

യുഎഇയിൽ ഇന്ന് കോവിഡ് മരണങ്ങളില്ല; 612 പുതിയ രോഗികൾ

ദുബായ്: രാജ്യത്ത് ഇന്ന് 612 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വസകരമാണെന്നും അധികൃതർ പറഞ്ഞു. ഇന്ന് 490 പേർ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 72,766 പേർക്കാണ്. ഇതിൽ 63,158 പേർ രോഗമുക്തി നേടി. 387 പേരാണ് രാജ്യത്ത് ഇതു വരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 9,221 പേരാണ് രോഗബാധിതരായിട്ടുള്ളത്. രാജ്യത്ത് ഇന്ന് 80,935 പരിശോധനകൾ കൂടി നടത്തിയതായി അധികൃതർ പറഞ്ഞു.

Most Popular