Tuesday, September 21, 2021
Home Gulf Bahrain യു.എ.ഇ വഴി ബഹ്​റൈനിലേക്ക്​ യാത്ര ചെയ്യാം;വിമാനക്കമ്പനികൾ ബുക്കിങ്​ തുടങ്ങി

യു.എ.ഇ വഴി ബഹ്​റൈനിലേക്ക്​ യാത്ര ചെയ്യാം;വിമാനക്കമ്പനികൾ ബുക്കിങ്​ തുടങ്ങി

മനാമ: യു.എ.ഇ വഴി ബഹ്​റൈനിലേക്ക്​ യാത്ര ചെയ്യുന്നതിന്​ വിവിധ വിമാനക്കമ്പനികൾ ബുക്കിങ്​ തുടങ്ങി. എമിറേറ്റ്​സ്​, എയർ അറേബ്യ, ​ൈഫ്ല ദുബൈ എന്നിവയാണ്​ നിലവിൽ ബുക്കിങ്​ തുടങ്ങിയിരിക്കുന്നത്​.

ഇന്ത്യക്കാർക്ക് ​ യു​.എ.ഇ ഏർപ്പെടുത്തിയ വിലക്ക്​ നീക്കിയ സാഹചര്യത്തിലാണ്​ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ നിന്ന് ​ വരുന്നവർക്ക്​​ നിലവിൽ ബഹ്​റൈൻ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും യാത്രക്കാർ പാലിക്കണം. ബഹ്​റൈൻ പൗരൻമാർക്കും റസിഡൻസ്​ പെർമിറ്റുളള്ളവർക്കും മാത്രമാണ്​ വരാൻ അനുമതിയുള്ളത്​.

Most Popular