Sunday, July 25, 2021
Home Gulf യുഎഇയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത: എൻസിഎം

യുഎഇയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത: എൻസിഎം

ദുബായ്: യുഎഇയിൽ ഇന്ന് പൊതുവേ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിച്ചു.

ഉൾപ്രദേശങ്ങളിൽ 48 ഡിഗ്രിയായിരിക്കും ഉയർന്ന താപനില.അബുദാബിയിൽ ഇത് ഏകദേശം 44 ഡിഗ്രിയും ദുബായിൽ 41 ഡിഗ്രിയും വരെ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ നേരിയ തോതിലോ മിതമായോ മണൽകാറ്റിനും സാധ്യതയുണ്ട്.

Most Popular