X
യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നു

യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നു

personmtp rafeek access_timeSaturday May 23, 2020
HIGHLIGHTS
വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കിനാരിക്കേ രാജ്യത്തേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാര്‍.

ദുബയ്: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കിനാരിക്കേ രാജ്യത്തേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് യുഎഇയിലെ 10 ശതമാനം ഇന്ത്യക്കാര്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞതായി ദുബയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. മൊത്തം 34 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളത്.

വെക്കേഷനില്‍ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങളും ചികില്‍സ, പ്രസവം തുടങ്ങി താല്‍ക്കാലിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ പോകുന്നവരും ഇവരില്‍ ഉണ്ടെന്ന് വിപുല്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്തവരില്‍ പലരും പിന്നീട് തീരുമാനം മാറ്റുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് നാല് ദിവസം മുമ്പ് 500 പേരെ വിളിച്ചാല്‍ 150 പേര്‍ മാത്രമാണ് മുന്നോട്ടുവരുന്നത്. ടിക്കറ്റ് സൗജന്യമാണെന്ന് കരുതി ബുക്ക് ചെയ്തവരുണ്ട്. പണം കൊടുത്ത് ക്വാരന്റൈനില്‍ കഴിയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പിന്മാറുന്നവരും നിരവധിയാണ്.

ആദ്യ രണ്ട് ഘട്ടത്തില്‍ 6,000ഓളം പേരെയാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമേ ശിക്ഷ കഴിഞ്ഞ് മടങ്ങുന്ന 172 ഇന്ത്യക്കാരുമായി ഫ്‌ളൈ ദുബയ് വിമാനവും സര്‍വീസ് നടത്തിയിരുന്നു. ചെന്നൈയിലേക്കാണ് ഈ വിമാനം എത്തിയത്.

മൂന്നാം ഘട്ടത്തില്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു.

10 per cent of Indians in UAE have registered to go home ahead of third phase of repatriation


 

SHARE :
folder_openTags
content_copyCategory
UAE