Sunday, July 25, 2021
Home News Kerala കേരളത്തില്‍ നിന്ന് ദുബൈയിലേക്ക് 13 പേര്‍ ചേര്‍ന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്തു; ചെലവ് 2,25,000 ദിര്‍ഹം

കേരളത്തില്‍ നിന്ന് ദുബൈയിലേക്ക് 13 പേര്‍ ചേര്‍ന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്തു; ചെലവ് 2,25,000 ദിര്‍ഹം

ദുബൈ: കൊവിഡ് കാരണം കേരളത്തില്‍ കുടുങ്ങിയ 13 പ്രവാസികള്‍ ശനിയാഴ്ച്ച ദുബൈയിലെത്തിയത് 2,25,000 റിയാല്‍ ചെലവില്‍. വിഐപി പ്രൈവറ്റ് ജെറ്റ് വിമാനം ചാര്‍ട്ടര്‍ ചെയ്താണ് ഏഴ് പുരുഷന്മാരും ആറ് സ്ത്രീകളും അടങ്ങുന്ന സംഘം കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കു പറന്നത്.

കൊവിഡ് കാരണം നാല് മാസത്തോളമായി കേരളത്തില്‍ കുടുങ്ങിക്കിടക്കുന്നവരായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് ഏറ്റവും വലിയ ബിസിനസ് ജെറ്റുകളില്‍ ഒന്നായ ഗ്ലോബല്‍ 6000 എന്ന വിമാനം രണ്ടു യാത്രക്കാര്‍ ചേര്‍ന്ന് ചാര്‍ട്ടര്‍ ചെയ്തത്. 75,000 ദിര്‍ഹം ഇവര്‍ രണ്ടു പേര്‍ ചേര്‍ന്ന് പങ്കുവച്ചു. ബാക്കി തുക 11 യാത്രക്കാര്‍ ചേര്‍ന്ന് അടക്കുകയായിരുന്നു.

vip chartered flight from kerala to dubai

യുഎഇയിലുള്ള കുടുംബത്തെ പിരിഞ്ഞു നില്‍ക്കേണ്ടി വന്നവരും മാറിനില്‍ക്കേണ്ടിവന്നതു മൂലം ബിസിനസില്‍ വലിയ പ്രതിസന്ധി നേരിട്ടവരുമൊക്കെയായിരുന്നു യാത്രക്കാരില്‍ ഉണ്ടായിരുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് സഹകരിക്കാന്‍ പറ്റുന്ന യാത്രക്കാരെ കണ്ടെത്തിയത്. സുരക്ഷിതമായ യാത്രയ്ക്കു വേണ്ടിയാണ് വലിയ വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

യാത്രക്കാരില്‍ ഭൂരിഭാഗവും ബിസിനസുകാരും ദുബയിലെ ബിസിനസുകാരുടെയോ ഉന്നത പോസ്റ്റില്‍ ജോലി ചെയ്യുന്നവരുടെയോ കുടുംബവും ആയിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാളായിരുന്ന ആഫി അഹ്മദ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. യുഎഇയില്‍ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമയാണ് ആഫി അഹ്മദ്.

13 Indian expats charter VIP jet for Dh225,000 to return from Kerala to Dubai

 

Most Popular