Friday, June 18, 2021
Home Gulf UAE റാസല്‍ ഖൈമയില്‍ കാറപകടത്തില്‍ ചികില്‍സയിലായിരുന്ന 13കാരനും മരിച്ചു

റാസല്‍ ഖൈമയില്‍ കാറപകടത്തില്‍ ചികില്‍സയിലായിരുന്ന 13കാരനും മരിച്ചു

ദുബൈ: റാസല്‍ ഖൈമയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ചികിത്സയിലായിരുന്ന 13 കാരന്‍ മരിച്ചു. എമിറാത്തി ബാലന്‍ റാസല്‍ ഖൈമയിലെ ഖലീഫ ആശുപത്രിയിലാണു മരിച്ചത്.

ഒക്ടോബര്‍ 29 ന് വൈകുന്നേരമാണ് അപകടത്തില്‍ 13കാരന് ഗുരുതര പരിക്കേറ്റത്. അപകടത്തില്‍ 12 വയസുള്ള എമിറാത്തി ആണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. 13 ഉം 11 ഉം വയസുള്ള മറ്റ് രണ്ട് ആണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

റാസല്‍ ഖൈമയിലെ അല്‍ ഗൈല്‍ പ്രദേശത്താണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ മരിച്ച 13 വയസുള്ള കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഓടിച്ചിരുന്നത്. 10 ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.


 

Most Popular