അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 1,516 പേര് കോവിഡ് മുക്തരായി. 1,234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ രോഗികള്‍: 1,35,141. രോഗം ഭേദമായവര്‍1,32,024. മരണം 497. ചികിത്സയിലുള്ളവര്‍2,620.
അതേസമയം, രാജ്യത്ത് ഇതുവരെ 13.3 ദശലക്ഷം പേര്‍ക്ക് രോഗ പരിശോധന നടത്തിയതായും അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകള്‍ പരിശോധന നടത്തിവരുന്നു.