Wednesday, June 23, 2021
Home Gulf UAE ടിക്കറ്റ് ചെലവിന് പുറമേ ഒരു ദിവസത്തെ ക്വാരന്റൈന് 1200 രൂപ; ജോലിനഷ്ടപ്പെട്ട പ്രവാസികളെ പിഴിയുന്നതിന്റെ പേരാണ്...

ടിക്കറ്റ് ചെലവിന് പുറമേ ഒരു ദിവസത്തെ ക്വാരന്റൈന് 1200 രൂപ; ജോലിനഷ്ടപ്പെട്ട പ്രവാസികളെ പിഴിയുന്നതിന്റെ പേരാണ് വന്ദേഭാരത് ദൗത്യം

ലഖ്നോ: കൊട്ടിഘോഷിച്ച് നടത്തുന്ന വന്ദേഭാരത് ദൗത്യത്തില്‍ നടക്കുന്നത് പ്രവാസികളുടെ കഴുത്തറുക്കുന്ന നടപടി. ഷാര്‍ജയില്‍ നിന്ന് ലഖനോവിലെത്തിയ പ്രവാസികള്‍ക്ക് ഒരു ദിവവസത്തെ ക്വാരന്റൈന് ഈടാക്കുന്നത് ചുരുങ്ങിയത് 1200 രൂപ.

ഷാര്‍ജയില്‍ നിന്ന് ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് 184 പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം ലഖ്നോവിലെത്തിയത്. പരിശോധനക്ക് ശേഷം പ്രവാസികളെ ക്വാരന്റൈനിലയച്ചു. വിമാനത്തിലെത്തിയവരെ പണം വാങ്ങിയുള്ള ക്വാരന്റൈനിലാണ് അയച്ചതെന്ന് ലഖ്നോ ഡിഎം അഭിഷേക് പ്രകാശ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ലഖ്നോ ഇഎസ്ഐ ആശുപത്രിയിലും അ്‌ലാത്തവരെ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാരന്റൈനിലുമാണ് പാര്‍പ്പിക്കുന്നത്. ക്വാരന്റൈനുള്ള പണം പ്രവാസികള്‍ തന്നെ നല്‍കണം. പെയ്ഡ് ക്വാരന്റൈനില്‍ ഒരാള്‍ക്ക് ഒരു ദിവസം 1200 രൂപയാണ് ഈടാക്കുന്നത്. ടിക്കറ്റിന് പുറമെ, ക്വാരന്റൈനും പ്രവാസികള്‍ 16,400 രൂപ ചെലവാക്കേണ്ടി വരും.

വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവരില്‍ വലിയൊരു ഭാഗം ജോലി നഷ്ടപ്പെട്ടവരാണ്. മാസങ്ങളായി പ്രവാസി സംഘടനകളുടെ കാരുണ്യത്തില്‍ കഴിയുന്നവരാണ് ചിലര്‍. അവരെയാണ് വന്ദേഭാരത് ദൗത്യമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പിഴിയുന്നതെന്നോര്‍ക്കണം. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാരന്റൈനില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹിയിലും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പെയ്ഡ് ക്വാരന്റൈന്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ സര്‍ക്കാര്‍ ചെലവിലാണ് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം. സര്‍ക്കാര്‍ സംവിധാനം മതിയാകാത്തവര്‍ക്ക് പെയ്ഡ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

Vande bharath: 182 stranded indians from sharjah landed in lucknow


 

Most Popular