Wednesday, June 23, 2021
Home Newsfeed യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 2000ല്‍ താഴെയെത്തി; അഞ്ചു മരണം

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 2000ല്‍ താഴെയെത്തി; അഞ്ചു മരണം

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 1,871 കോവിഡ് കേസുകള്‍. ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴുന്നത്. 2,025 പേര്‍ രോഗുമുക്തി നേടിയതായും 5 പേര്‍ മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗികള്‍ 4,57,071. രോഗമുക്തി നേടിയവര്‍4,40,731. ആകെ മരണസംഖ്യ 1,486. ചികിത്സയിലുള്ളവര്‍14,854.

വിദേശത്ത് നിന്ന് മടങ്ങിയവരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്കു വരുമ്പോള്‍, 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്.

അതേസമയം, ഷാര്‍ജയില്‍ പുതിയ കോവിഡ് ഫീല്‍ഡ് ആശുപത്രി ആരംഭിച്ചു. ദ് മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രി എന്ന പേരിലുള്ള ചികിത്സാലയം 7,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ALSO WATCH

Most Popular