Saturday, July 24, 2021
Home Newsfeed അബൂദബിയിലെ 12 നില കെട്ടിടത്തില്‍ തീപ്പിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

അബൂദബിയിലെ 12 നില കെട്ടിടത്തില്‍ തീപ്പിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

അബൂദബി: അബൂദബി നഗരത്തിലെ അല്‍ മഅ്മൂറ ഏരിയയിലുള്ള 12 നില കെട്ടിടത്തില്‍ തീപ്പിടിത്തം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ രംഗത്തെത്തി തീ സമീപ കെട്ടിടത്തിലേക്ക് പടരുന്നത് നിയന്ത്രിച്ചു. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്കു മാറ്റുകയും കെട്ടിടത്തിലുണ്ടായിരുന്ന ബാക്കിയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഇബ്‌റാഹിം അല്‍ അമീരി പറഞ്ഞു. റെക്കോഡ് സമയം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കി ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Most Popular