Tuesday, July 27, 2021
Home Gulf UAE ദുബയ് ശെയ്ഖ് സായിദ് റോഡില്‍ മിനി ബസ്സ് മറിഞ്ഞ് തീപ്പിടിച്ചു; രണ്ടു മരണം, 12 പേര്‍ക്ക്...

ദുബയ് ശെയ്ഖ് സായിദ് റോഡില്‍ മിനി ബസ്സ് മറിഞ്ഞ് തീപ്പിടിച്ചു; രണ്ടു മരണം, 12 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബയ് ശെയ്ഖ് സായിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായും ദുബൈ പോലിസ് അറിയിച്ചു. 14 യാത്രക്കാരുമായി പോവുകയായിരുന്ന മിനിബസ്സ് റോഡില്‍ നിന്ന് തെന്നിമാറി സൈഡ് ബാരിയറില്‍ ഇടിച്ചു മറിയുകയും തീപ്പിടിക്കുകയുമായിരുന്നു.

രാവിലെ 8.30ഓടെയാണ് അപകട വിവരം ലഭിച്ചതെന്ന് ദുബയ് ട്രാഫിക് പോലിസ് കണ്‍ട്രോള്‍ റൂം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. ജബല്‍ അലിയിലേക്കുള്ള വഴിയില്‍ അല്‍ മനാറ ബ്രിഡ്ജിലാണ് അപകടം നടന്നത്. ട്രാഫിക് പോലിസ് പട്രോള്‍ വിഭാഗം ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്കു മാറ്റി.

അല്‍ ഖവാനീജ് റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ സെഡാന്‍ കാര്‍ ലോറിയില്‍ ഇടിച്ചു. ഇന്നു രാവിലെ 10.50ന് ആയിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്കു മാറ്റി.

2 killed, 12 injured in accident on Dubai’s Sheikh Zayed Road

Most Popular