Monday, July 26, 2021
Home Gulf UAE യുഎഇ ഹൈവേയില്‍ എതിര്‍ ദിശയില്‍ നിന്ന് കാര്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റി; പ്രവാസി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

യുഎഇ ഹൈവേയില്‍ എതിര്‍ ദിശയില്‍ നിന്ന് കാര്‍ അതിവേഗത്തില്‍ ഇടിച്ചുകയറ്റി; പ്രവാസി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ദുബൈ: യുഎഇ ഹൈവേയില്‍ വാഹനങ്ങള്‍ക്കു നേരെ എതിര്‍ ദിശയില്‍ നിന്ന് അതിവേഗത്തില്‍ കാര്‍ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. രണ്ട് സ്വദേശികളും ഒരു കൊമോറോസ് ഐലന്റുകാരുനുമാണ് മരിച്ചത്.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന ഒരു യാത്രക്കരനുമാണ് മരിച്ചത്. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ എക്‌സിറ്റ് 113നും 116നും ഇടയിലാണ് അപകടം നടന്നതെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലിസ് ട്രാഫിക് ആന്റ് പട്രോള്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു.

കൊമറോസ് ഐലന്റുകാരന്‍ തന്റെ കാര്‍ ട്രാഫികിന്റെ എതിര്‍ദിശയില്‍ നിന്ന് അതിവേഗം ഓടിച്ചു വന്ന്് ദുബൈയില്‍ നിന്ന് റാസല്‍ഖൈമ ഭാഗത്തേക്കു പോവുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. സ്വദേശി യുവാക്കളാണ് രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഡ്രൈവറും തൊട്ടടുത്തിരുന്ന യാത്രക്കാരനും. ഗുരുതരമായി പരിക്കേറ്റ ഇവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

3 killed in UAE crash as driver speeds against traffic on highway


 

Most Popular