Saturday, June 12, 2021
Home Gulf UAE ജോലി ചെയ്യുന്ന വീട്ടിലെ മൂന്നു വയസ്സുകാരനെ ദുബയില്‍ ഡ്രൈവര്‍ ലൈംഗിക പീഢനത്തിന് ഇരയാക്കി

ജോലി ചെയ്യുന്ന വീട്ടിലെ മൂന്നു വയസ്സുകാരനെ ദുബയില്‍ ഡ്രൈവര്‍ ലൈംഗിക പീഢനത്തിന് ഇരയാക്കി

ദുബൈ: മൂന്ന് വയസ്സുകാരനെ കുടുംബ ഡ്രൈവര്‍ ലൈംഗിക പീഢനത്തിനിരയാക്കിയ കേസ് ദുബൈ കോടതിയില്‍. വീട്ടിലെ ലിവിങ് റൂമിലുള്ള കിടക്കയിലാണ് താന്‍ പീഢനത്തിനിരയായതെന്നും സംഭവത്തിന് ശേഷം തനിക്ക് മരിക്കണമെന്ന് തോന്നിയെന്നും ബാലന്‍ കോടതിയോട് പറഞ്ഞു.

57 വയസ്സുള്ള ഏഷ്യക്കാരനാണ് കേസിലെ പ്രതി. കുടുംബ ഡ്രൈവറായ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. ജൂലൈയില്‍ അല്‍ ബര്‍ഷ പോലിസ് സ്‌റ്റേഷനിലാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. തുടര്‍ന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നു.

വീട്ടുവേലക്കാരിയുടെ ഭര്‍ത്താവാണ് പ്രതിയെന്ന് കുട്ടിയുടെ മാതാവ് പോലിസിനോട് പറഞ്ഞു. സമീപത്തുള്ള കുട്ടികളെ അയാള്‍ നഴ്‌സറിയില്‍ കൊണ്ടുവിടാറുണ്ടായിരുന്നു. അങ്ങിനെയാണ് തന്റെ മകനെയും നഴ്‌സറിയില്‍ വിടാന്‍ അയാളെ ഏല്‍പ്പിച്ചതെന്ന് മാതാവ് അറിയിച്ചു.

പരാതി നല്‍കുന്നതിന് ഒരാഴ്ച്ച മുമ്പ് അയല്‍വാസികളില്‍ നിന്നാണ് ഡ്രൈവറുടെ സ്വഭാവത്തെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് മകനോട് വിശദമായി സംസാരിച്ചപ്പോഴാണ് പീഢനത്തെക്കുറിച്ച് മനസ്സിലാക്കിയത്. വീട്ടിലെ മുറിയില്‍ വച്ച് അയാള്‍ മകനോട് ചെയ്തത് അറിഞ്ഞ് ഞെട്ടിപ്പോയെന്ന് അവര്‍ കോടതിയോട് പറഞ്ഞു. നേരത്തേ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഡ്രൈവര്‍.

Most Popular