Sunday, September 19, 2021
Home Newsfeed ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 പേരെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ; 15 സ്ഥാപനങ്ങളും ലിസ്റ്റില്‍

ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 പേരെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ; 15 സ്ഥാപനങ്ങളും ലിസ്റ്റില്‍

അബൂദബി: ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും യുഎഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎഇ മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന ശൃംഖലകളെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന ഇന്ത്യക്കാരാണ് പതിനൊന്നാമതായി പട്ടികയിലുള്ളത്.

മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും പട്ടികയിലുണ്ട്. ലബ്‌നാന്‍, യമന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, സിറിയ, ഇറാന്‍, നൈജീരിയ, ബ്രിട്ടന്‍, റഷ്യ, ജോര്‍ദാന്‍, സെയ്ന്റ് കിറ്റ്‌സ് ആന്റ് നീവസ് എന്നീ രാജ്യക്കാരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

 

Most Popular