Saturday, July 24, 2021
Home Newsfeed ഫുജൈറയില്‍ 39 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഫുജൈറയില്‍ 39 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ദുബൈ: ഫുജൈറയിലെ ഈദ് അല്‍ മുസല്ലയ്ക്ക് പിറകില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 39 വയസ്സുള്ള സ്വദേശിയുടെ മൃതദേഹമാണ് ശനിയാഴ്ച്ച രാത്രി 8 മണിയോടെ കണ്ടെത്തിയതെന്ന് ഫുജൈറ പോലിസ് അറിയിച്ചു.

ആംബുലന്‍സും പോലിസ് പട്രോള്‍ ടീമും സംഭവസ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹവും പരിസരവും പരിശോധന നടത്തി. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറി. മരണകാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ALSO WATCH

Most Popular