Tuesday, September 21, 2021
Home Gulf UAE ഷാര്‍ജയില്‍ വെള്ളപ്പൊക്കം; നാലുപേര്‍ മരിച്ചു, മൂന്നു പേരെ രക്ഷപ്പെടുത്തി (വീഡിയോ കാണാം)

ഷാര്‍ജയില്‍ വെള്ളപ്പൊക്കം; നാലുപേര്‍ മരിച്ചു, മൂന്നു പേരെ രക്ഷപ്പെടുത്തി (വീഡിയോ കാണാം)

ദുബയ്: ശക്തമായ മഴയില്‍ വെള്ളംകയറിയ ഷാര്‍ജയിലെ വാദി അല്‍ ഹെലോയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ ഏഴുപേര്‍ക്കു വേണ്ടി നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്റര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു പേരെ രക്ഷപ്പെടുത്തി.

 

ഷാര്‍ജ പോലിസുമായി സഹകരിച്ചാണ് തിരച്ചില്‍ നടത്തിയതെന്ന് എന്‍എസ്ആര്‍സി അറിയിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി ഹെലികോപ്റ്ററില്‍ കല്‍ബ ഹോസ്പിറ്റലില്‍ എത്തിച്ചു. ഒരു കുട്ടിയെ പ്രദേശത്തുള്ള നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. എന്‍എസ്ആര്‍സി വാദിയില്‍ നിന്ന് ഒരാളെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

4 dead, 3 rescued in Sharjah as floods swept Wadi


 

Most Popular