Tuesday, June 22, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 470 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

യുഎഇയില്‍ ഇന്ന് 470 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

അബൂദബി: യുഎഇയില്‍ ഇന്ന് 470 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 74,454 ആയി. ഇന്ന് 438 പേര്‍ കൂടി പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 66,533 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,531 പേരാണ്. അതേസമയം യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ മരണം 390 ആയി.

Most Popular