ദോഹ: റിട്ടയര്‍ ചെയ്തവര്‍ക്ക് രാജ്യത്ത് സെറ്റില്‍ ചെയ്യുന്നതിന് അഞ്ച് വര്‍ഷ കാലാവധിയുള്ള വിസാ സംവിധാനം ആവിഷ്കരിച്ച് ദുബൈ. 55 വയസ്സിന് മുകളിലുള്ള രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രവാസികള്‍ക്ക് ഈ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്കു മാത്രമാണ് വിസ ലഭ്യമാവുക. നിക്ഷേപത്തില്‍ നിന്നോ പെന്ഷന് തുകയായോ മാസം 20,000 ദിര്‍ഹം വരുമാനമുണ്ടാവണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹം ബാങ്ക് നിക്ഷേപമുണ്ടാവണം. ദുബയില്‍ 20 ലക്ഷം ദിര്‍ഹം വിലയുള്ള സ്വത്തുക്കള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
യുഎഇ വൈസ് പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ വിസാ സംവിധാനം ആരംഭിച്ചത്.
5-year retirement visa launched in Dubai