Friday, May 14, 2021
Home Gulf UAE ദു​ബൈ​യി​ല്‍ സൈബര്‍ തട്ടിപ്പില്‍ അ​റ​സ്​​റ്റി​ലാ​യ​ത് 86 പേ​ര്‍

ദു​ബൈ​യി​ല്‍ സൈബര്‍ തട്ടിപ്പില്‍ അ​റ​സ്​​റ്റി​ലാ​യ​ത് 86 പേ​ര്‍

ദുബൈ: ഇന്റര്‍നെറ്റ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളിലായി ഈ വര്‍ഷം 86 പേര്‍ അറസ്റ്റിലായതായി ദുബൈ പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായതായി കാണിച്ച് 400 പരാതികളാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ 800ല്‍പരം മൊബൈല്‍ നമ്പറുകള്‍ മരവിപ്പിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി. വര്‍ധിച്ചുവരുന്ന ഇ-ക്രൈമുകള്‍ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് പൊലീസ് നടത്തുന്നതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സി.ഐ.ഡി) സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് എം.അല്‍ ഹജ്‌രി പറഞ്ഞു.

Most Popular