Monday, June 14, 2021
Home News Kerala കാസര്‍ഗോഡ് സ്വദേശി അല്‍ഐനില്‍ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ് സ്വദേശി അല്‍ഐനില്‍ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അല്‍ഐന്‍: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ അല്‍ഐനില്‍ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായ പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ് (33) അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഇദ്ദേഹം കാസര്‍കോഡ് ബന്തടുക്ക സ്വദേശിയാണ്. കുടുംബസമേതം അബൂദബിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ അല്‍ഐനിലേക്ക് സാധനം എടുക്കാന്‍ പോയ അബ്ദുല്ല ഇദ്ദേഹത്തെക്കുറിച്ച് രണ്ടുദിവസമായി വിവരം ഇല്ലാത്തതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം അല്‍ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ ഉള്ളതായി അറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്.

പരേതനായ അബൂബക്കര്‍- അലീമ ദമ്പതികളുടെ മകനാണ് അബ്ദുല്ല കുഞ്ഞി. ഭാര്യ ജുനൈദ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് മക്കള്‍. പിതാവ്: പരേതനായ അബൂബക്കര്‍.

Most Popular