Saturday, April 17, 2021
Home News Kerala അബൂദബിയിലെ താമസസ്ഥലത്ത് തൊടുപുഴ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

അബൂദബിയിലെ താമസസ്ഥലത്ത് തൊടുപുഴ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

അബൂദബി: യുഎഇയില്‍ താമസസ്ഥലത്ത് ഇടുക്കി തൊടുപുഴ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെളളരിങ്ങാട്ട് സെല്‍ബി ചാക്കോ(53) ആണ് മരിച്ചത്. ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് താമസസ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷം സംസ്‌കാരം നടക്കും.

ചാക്കോ കുരുവിള- ഏലിയാമ്മ ചാക്കോ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗെയ്റ്റി ഷെല്‍ബി ചാക്കോ (ഇത്തിഹാദ് അബൂദബി). മക്കള്‍: മാര്‍ക്ക്(ദുബൈ), കരീസ.

Most Popular