Sunday, August 1, 2021
Home Gulf UAE അബൂദബയില്‍ താമസ കെട്ടിടത്തിലെ സ്‌ഫോടനം; ഒരാള്‍ കൂടി മരിച്ചു

അബൂദബയില്‍ താമസ കെട്ടിടത്തിലെ സ്‌ഫോടനം; ഒരാള്‍ കൂടി മരിച്ചു

അബുദാബി: അബൂദബിയില്‍ താമസ കെട്ടിടത്തിലെ വാതക ചോര്‍ച്ച മൂലമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഒരു ശ്രീലങ്കക്കാരനാണ് ഇന്ന് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടു ഫിലിപ്പൈന്‍ സ്വദേശികള്‍ നേരത്തെ മരിച്ചിരുന്നു.

തിങ്കളാഴ്ച്ചയാണ് അബൂദബി റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലെ (എയര്‍പോര്‍ട് റോഡ്) താമസ കെട്ടിടത്തില്‍ അപകടമുണ്ടായത്. പാചക വാത പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നായിരുന്നു അപകടം. കെട്ടിടത്തിന്റെ താഴത്ത് പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റിനെയാണ് സ്‌ഫോടനം പ്രധാനമായും ബാധിച്ചത്. തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും കേട്പാട് പറ്റിയിരുന്നു. രണ്ട് ഫിലിപ്പീന്‍ യുവതികളാണ് നേരത്തേ മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ശ്രീലങ്കന്‍ സ്വദേശിയാണ് ഇന്നു മരണത്തിന് കീഴടങ്ങിയത്.

Abu Dhabi building gas explosion: Sri Lankan expat dies, confirms Embassy

Most Popular