Monday, April 12, 2021
Home Gulf UAE കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജവാര്‍ത്ത; അബൂദബിയില്‍ ടിവി റിപോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയയാള്‍ക്കും തടവ്

കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് വ്യാജവാര്‍ത്ത; അബൂദബിയില്‍ ടിവി റിപോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയയാള്‍ക്കും തടവ്

അബൂദബി: സ്വദേശി കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ച കുറ്റത്തിന് ടിവി ചാനല്‍ റിപോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയ ആള്‍ക്കും അബൂദബി കോടതി രണ്ടു വര്‍ഷം വീതം തടവ് വിധിച്ചു. രണ്ട് പേരും ചേര്‍ന്ന് വ്യാജ വാര്‍ത്ത സൃഷ്ടിച്ചതായും തെറ്റായ വിവരം പ്രചരിപ്പിച്ചതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബൂദബി സ്‌പോര്‍ട്‌സ് ചാനലിലെ റിപോര്‍ട്ടര്‍ ഒരാളെ അഭിമുഖം നടത്തുകയും അതില്‍ സ്വദേശി കുടുംബത്തിലെ അഞ്ചുപേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി അവകാശപ്പെടുകയുമായിരുന്നു. വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ അങ്ങിനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വ്യക്തമായി.

അബൂദബി മീഡിയ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് റിപോര്‍ട്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

Abu Dhabi court sentences TV reporter, interviewee to jail over fake claims that family of five died of COVID-19


 

Most Popular