Wednesday, August 4, 2021
Home Gulf UAE ഈ ഉമ്മയെ തേടി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ വിളി വന്നതെന്തിനാണ്?

ഈ ഉമ്മയെ തേടി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ വിളി വന്നതെന്തിനാണ്?

അബൂദബി: തന്നെ തേടി അബൂദബി കിരീടാവകാശിയുടെ വിളിയെത്തിയപ്പോള്‍ സ്വദേശി വനിത ഗുബൈശ റുബയ്യ സഈദ് അല്‍കിത്ബി അമ്പരന്നു. അധികമാരുമറിയാതെ താന്‍ ചെയത് സേവനത്തിന് അഭിനന്ദനം അറിയിക്കാനായിരുന്നു വിളിയെന്നറിഞ്ഞപ്പോള്‍ അത് അല്‍ഭുതവും സന്തോഷവുമായി.

വീടിനു സമീപമുള്ള പൊലീസ് ചെക്ക് പോയന്റില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ആരുടെയും പ്രേരണയില്ലാതെ ഭക്ഷണമുണ്ടാക്കി എത്തിക്കുകയായിരുന്നു അല്‍കിത്ബി. പ്രാതലും ഉച്ചയൂണും അത്താഴവുമെല്ലാം വിശക്കുന്നവര്‍ക്കു ഉദാരമായി നല്‍കുന്നു. മൂന്നു നേരം മനുഷ്യരെ ഊട്ടുന്ന ഗുബൈശയുടെ പുണ്യ പ്രവൃത്തിയറിഞ്ഞാണു ശെയ്ഖ് മുഹമ്മദ് ബ്ന്‍ സായിദ് അവരെ ടെലഫോണില്‍ വിളിച്ച് സന്തോഷമറിയിച്ചത്. ‘ഇത് എന്റെ കടമയാണ്. നിര്‍ബന്ധമായതിന് അപ്പുറമൊന്നും ഞാന്‍ ചെയ്തിട്ടില്ല. അവര്‍ ഞങ്ങളുടെ കുടുംബമാണ്’ – ഇതായിരുന്നു ഇതേ കുറിച്ച് മാധ്യമങ്ങളോട് അവരുടെ പ്രതികരണം.

അല്‍ഐനിലെ ശുവൈബ് മേഖലയിലാണു ഗുബൈശയും കുടുംബവും താമസിക്കുന്നത്. സമീപത്തുള്ള സുരക്ഷാ പരിശോധന കേന്ദ്രത്തിലെ ജോലിക്കാര്‍ക്കാണു പ്രതിഫലമാഗ്രഹിക്കാതെ ഈ ഉമ്മ മാസങ്ങളായി ഭക്ഷണം നല്‍കുന്നത്. വീടിനു പരിസരത്തുള്ളവരെല്ലം അവരുടെ കൈപുണ്യം അറിഞ്ഞിട്ടുണ്ടാകും. ഈ പരിശോധന കേന്ദ്രം ആരംഭിച്ചതുമുതല്‍ അവിടേക്കുള്ള ഭക്ഷണപ്പൊതികള്‍ മുടങ്ങിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായ ആ വിളി കിട്ടിയത്. അബൂദാബി കിരീടവകാശിയും യുഎഇ സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബ്ന്‍ സായിദ് ആലു നഹ്യാനായിരുന്ന മറുതലയ്ക്കല്‍. പരപ്രേരണയില്ലാത്ത പുണ്യപ്രവൃത്തിയെ പ്രശംസിച്ചും പ്രാര്‍ഥിച്ചുമുള്ള ശെയ്ഖ് മുഹമ്മദിന്റെ വാക്കുകള്‍ ഹൃദയത്തില്‍ സന്തോഷവും സംതൃപ്തിയും നല്‍കിയതായി ഗുബൈഷ പറഞ്ഞു.

നമ്മുടെ സ്ത്രീസമൂഹത്തിലെ മാതൃകയാണു ഗുബൈശയെന്നു ഷെയ്ഖ് മുഹമ്മദ് പിന്നീട് ട്വീറ്റ് ചെയ്തു. 50 വയസ്സുള്ള ഗുബൈശ പത്ത് മക്കളുടെ മാതാവാണ്. 5 ആണ്‍മക്കളും 5 പെണ്‍മക്കളും.

Most Popular