Sunday, May 16, 2021
Home Gulf UAE അബൂദബിയില്‍ അത്യാവശ്യ യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

അബൂദബിയില്‍ അത്യാവശ്യ യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

അബൂദബി: ഒരാഴ്ചത്തെ യാത്രാ വിലക്ക് നിലവില്‍ വന്ന അബൂദബിയില്‍ അത്യാവശയ യാത്രകള്‍ വേണ്ടവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി അബൂദബി പൊലീസിന്റെ വെബ്‌സൈറ്റില്‍ മൂവ്‌മെന്റ് പെര്‍മിറ്റ് സിസ്റ്റം- അബൂദബി എന്നതില്‍ അപേക്ഷിക്കണം.

അബൂാബിയില്‍ നിന്ന് അല്‍ഐന്‍, അല്‍ദഫ്ര എന്നീ മേഖലകളിലേയ്ക്കും, മറ്റ് എമിറേറ്റുകളിലേയ്ക്കുമുള്ള യാത്രകള്‍ക്ക് അനുമതി വാങ്ങിയിരിക്കണം. അബൂദബിയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അണുനശീകരണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇത് ഫലപ്രദമാക്കുന്നതിന്റെ ഭാഗമായാണ് ഒരാഴ്ചത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

കൊറോണ വൈറസ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരടക്കം അവശ്യ സര്‍വ്വീസുകളെ യാത്രാ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗപ്രതിരോധത്തിനായുള്ള എമിറേറ്റിന്റെ ശ്രമങ്ങളോട് പൊതുജനം സഹകരിക്കണമെന്ന് അബുദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു.

Abu Dhabi movement ban: Travel only after getting permits


 

Most Popular