അബൂദബി: ഡാറ്റ ക്രൗഡ് സോഴ്സിംഗ് വെബ്സൈറ്റായ നംബിയോ നടത്തിയ സര്‍വേയില്‍ യുഎഇ തലസ്ഥാനമായ അബൂദബി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം ഷാര്‍ജയും ദുബായും ആദ്യ പത്തില്‍ ഇടം നേടി.
നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചിക പ്രകാരം ലോകത്തെ 431 നഗരങ്ങളില്‍ നിന്ന് സുരക്ഷയില്‍ 88.46 ശതമാനം സ്കോറോടെ അബുദാബി മുന്നിലാണ്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ഷാര്‍ജ. സൂചികയില്‍ 83.44 സ്കോറോടെ ദുബൈയും പിന്നിലുണ്ട്. ദോഹ, തായ്പേയ്, ക്യൂബെക്ക് സിറ്റി, സൂറിച്ച്, മ്യൂണിച്ച്, ക്ലൂജ്-നാപ്പോക, മസ്കത്ത് എന്നിവയും ആദ്യ പത്തില്‍ ഇടം നേടി.