Sunday, June 20, 2021
Home Gulf UAE അബൂദബിയില്‍ പുതുവത്സരപ്പിറവി ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 10,000 ദിര്‍ഹം വരെ പിഴ

അബൂദബിയില്‍ പുതുവത്സരപ്പിറവി ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 10,000 ദിര്‍ഹം വരെ പിഴ

അബൂദബി: പുതുവത്സരപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സ്വകാര്യ പാര്‍ട്ടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തി അബൂദബി. വീടുകളിലോ പൊതുസ്ഥലങ്ങളിലോ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹംവരെ പിഴ ലഭിക്കും.

ആള്‍ക്കുട്ടങ്ങളോ മീറ്റിങ്ങുകളോ പൊതു-സ്വകാര്യ ആഘോഷങ്ങളോ സംഘടിപ്പിക്കുന്നവര്‍ക്കും അതിലേക്ക് ആളുകളെ ക്ഷണിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. പൊതുസ്ഥലങ്ങളിലോ ഫാമുകളിലോ കൂട്ടം ചേരുന്നതും ഇതിന്റെ പരിധിയില്‍ വരും. ഇത്തരം സംഗമങ്ങളില്‍ പങ്കെടുക്കുന്ന ഓരോരുത്തരും 5,000 ദിര്‍ഹം വീതം പിഴ ലഭിക്കും. പുതുവത്സരാഘോഷങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ഏകീകൃത സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അബൂദബി പോലിസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് സൈഫ് അല്‍ മുഹൈരി പറഞ്ഞു.

Most Popular