അബുദബിയിലേക്ക് പ്രവേശിക്കാന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

Abu-Dhabi-trucks

അബുദബി: ട്രക്കുകളുടെയും ചരക്ക് ഗതാഗത വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് രേഖ ഹാജരാക്കണം. ഇത് ഏഴു ദിവസത്തിനകം ലഭിക്കണമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി ഇന്നലെ പുറപ്പെടുവിച്ച അറിയിപ്പില്‍ വ്യക്തമാക്കി. ഈ ഉത്തരവ് ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ ആഴ്ച്ചിലും പിസിആര്‍ ടെസ്റ്റ് സൗജന്യമായിരിക്കും.