Sunday, September 26, 2021
Home Gulf UAE അബൂദബിയില്‍ ആഗസ്ത് 30ന് സ്‌കൂളുകള്‍ തുറക്കും; താല്‍പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം

അബൂദബിയില്‍ ആഗസ്ത് 30ന് സ്‌കൂളുകള്‍ തുറക്കും; താല്‍പര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം

അബൂദബി: ഈ മാസം 30ന് അബൂദബിയിലെ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 5ന് അടച്ച സ്‌കൂളുകള്‍ ഈ മാസാവസാനം തുറക്കാന്‍ അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നല്‍കുകയായിരുന്നു. കൃത്യമായ സുരക്ഷാ മാദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ താല്‍പര്യമില്ലാത്ത രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാനും അനുവാദമുണ്ട്.

തെര്‍മല്‍ സ്‌കാന്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം.സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസില്‍ വിദ്യാര്‍ഥികളെ ഇരുത്താവൂ. സമയബന്ധിതമായി ക്ലാസുകളും ശുചിമുറികളഉം അണുവിമുക്തമാക്കണം. ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്‌കൂളുകളും അവലംബിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 6 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഈ മാസം 30 മുതല്‍ സ്‌കൂളിലെത്തുക. അകലം പാലിച്ച് ഇരുത്തേണ്ടതിനാല്‍ ഒരു ക്ലാസിലെ 10 മുതല്‍ 15 വരെ വിദ്യാര്‍ഥികളെ മാത്രമേ സ്‌കൂളിലേക്കു വിളിക്കൂ.

ശേഷിച്ച കുട്ടികള്‍ ഇതേസമയത്ത് ഇലേണിങിലൂടെ ക്ലാസില്‍തുടരുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രൈമറി ക്ലാസുകളിലെ കുട്ടികളെ സപ്തംബര്‍ മൂന്നാംവാരവും കെജി1, കെജി2 ക്ലാസുകളിലെ കുട്ടികളെ ഒക്ടോബറിലുമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുക.

abu-dhabi-school-confirms-full-time-return-to-classroom-for-most-pupils


 

Most Popular