Monday, July 26, 2021
Home Gulf ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

അബുദാബി: ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി. സാംസ്കാരിക, ടൂറിസം വകുപ്പാണ് ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളുടെ എണ്ണം 31 ൽ നിന്ന് 35 ആക്കിയിട്ടുണ്ട് .

ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും അബുദാബി വിമാനത്താവളത്തിലെത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നും സാംസ്കാരിക, ടൂറിസം വകുപ്പ് അബുദാബി അറിയിച്ചു.
ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ താഴെ പറയുന്നവയാണ്.
.അൽബാനിയ
അർമേനിയ
ഓസ്‌ട്രേലിയ
ആസ്ട്രിയ
അസർബൈജാൻ
ബെൽജിയം
. കാനഡ
ഡെൻമാർക്ക്
ഫ്രാൻസ്
ജർമ്മനി
ഹോംഗ് കോംഗ്
ഹംഗറി
ഐസ്‌ലാന്റ്
ഇസ്രായേൽ
ഇറ്റാലി
ജോർഡാൻ
മാൾട്ട
മൗറീഷ്യസ്
മോൾഡോവ
നെതർലാന്റ്സ്
ന്യൂസിലാന്റ്
നോർവേ
അയർലൻഡ്
റൊമാനിയ
സൗദി അറേബ്യ
സെഷെൽസ്
സിംഗാപൂർ
സൗത്ത് കൊറിയ
സ്വെഡൻ
സ്വിറ്റ്സർലൻഡ്
തായ്‌വാൻ, ചൈന പ്രവിശ്യ
തുർക്ക്മെനിസ്ഥാൻ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
വത്തിക്കാൻ സിറ്റി,ചൈന

ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെഷെൽസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയും കോവിഡിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കിൽ (യാത്രയ്ക്ക് 28 ദിവസമെങ്കിലും മുമ്പുള്ള അവസാന ഡോസ് ലഭിച്ചിട്ടുണ്ടെങ്കിൽ ) അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും.

Most Popular