Friday, May 14, 2021
Home Gulf UAE അബൂദബിയില്‍ മിനി ബസ്സ് കാറിലിടിച്ച് മലയാളി മരിച്ചു

അബൂദബിയില്‍ മിനി ബസ്സ് കാറിലിടിച്ച് മലയാളി മരിച്ചു

ദുബൈ: അബൂദബിയില്‍ വാഹനാപകടത്തില്‍ തൃശുര്‍ സ്വദേശി മരിച്ചു. മണലൂര്‍ ഗവ. ഐടിഐക്കു സമീപം അതിയുന്തന്‍ ആന്റണിയുടെ മകന്‍ ലിനിനാണ് (27) മരിച്ചത്. സംസ്‌കാരം നാളെ പത്തിനു കാരമുക്ക് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് പള്ളിയില്‍.

ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനു ജോലിസ്ഥലത്തേക്കു പോകുന്നിതിനിടെ ലിനിന്‍ സഞ്ചരിച്ച മിനി ബസ് കാറിലിടിച്ചു മറിയുകയായിരുന്നു. അബൂദബി മഹാവി അഡ്‌നോക്കിലെ സ്റ്റാര്‍ ബാര്‍ക്‌സിലെ ജീവനക്കാരനാണ്. അമ്മ: ലില്ലി. സഹോദരങ്ങള്‍: ലിന്റോ (ദുബൈ), ലിയോണ്‍.

Most Popular