Tuesday, July 27, 2021
Home Gulf UAE അബൂദബിയില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

അബൂദബിയില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

അബൂദബി: അബൂദബിയില്‍ കോഴിക്കോട് സ്വദേശികളായ ദമ്പതികളെ വാസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്പ ഫ്ളോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി ജനാര്‍ദനന്‍ (57),  മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്‍റായിരുന്ന ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനാര്‍ദനന്റെ മാതാവ് പുന്നത്ത് സരസ. ഏകമകന്‍ സുഹൈല്‍ (എന്‍ജിനീയര്‍ എച്ച്പി ബംഗളൂരു). സഹോദരങ്ങള്‍: പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍. മിനിജയുടെ പിതാവ്: കെ ടി ഭാസ്‌കരന്‍ (റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍). മാതാവ്: ശശികല. സഹോദരന്‍: മഹേഷ്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈയിടെ ജനാർദ്ദനന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. വർഷങ്ങളായി അബൂദബിയിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത്.  താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമയും പൊലീസിനെ അറിയിച്ചു.


 

Most Popular