Tuesday, September 21, 2021
Home Newsfeed ഇനി മുതല്‍ സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്കു വരാം

ഇനി മുതല്‍ സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്കു വരാം

ദുബൈ: സന്ദര്‍ശക വിസക്കാര്‍ക്കും ഇന്നുമുതല്‍ അബൂദബിയിലേക്ക് വരാമെന്ന് അബൂദബി ദുരന്ത നിവാരണ സമിതി അറിയിച്ചു. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യക്കാര്‍ക്കും വരാന്‍ കഴിയും. വാക്‌സിനെടുക്കാത്ത സന്ദര്‍ശക വിസക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കും. ഞായറാഴ്ച മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഗ്രീന്‍ ലിസ്റ്റിലില്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്‌സിനെടുക്കാത്ത റെസിഡന്റ് വിസക്കാരും സന്ദര്‍ശകരും പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം.

അതേസമയം, വാക്‌സിനെടുത്തവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ മതി. ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം. നേരത്തെ വാക്‌സിനെടുത്തവര്‍ക്ക് പത്ത് ദിവസവും വാക്‌സിനെടുക്കാത്തവര്‍ക്ക് 12 ദിവസവുമായിരുന്നു ക്വാറന്റീന്‍.

 

Most Popular