അബുദാബി: അബുദാബിയിലെ സ്വൈഹാന്‍ മരുഭൂമിയിലുണ്ടായ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍ സാധിക്കാതെ വന്നതോടെ ദുബൈ പൊലീസിന്റെ സഹായം തേടുകയായിരുന്നു. നാഷണല്‍ സെര്‍ച്ച് ആന്റ് സെര്ക്യൂ സെന്റര്‍ അപകടം നടന്ന സ്ഥലം കണ്ടെത്തുകയും അവിടേക്ക് ഹെലികോപ്റ്റര്‍ എത്തി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിക്ക് ഇയാളെ എത്തിച്ചു. കോവിഡ് സംബന്ധമായ എല്ലാ സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു.