Saturday, April 17, 2021
Home Newsfeed യുഎഇയില്‍ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചാല്‍ നടപടി; പിഴയും തടവും ലഭിക്കുന്ന കുറ്റം

യുഎഇയില്‍ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചാല്‍ നടപടി; പിഴയും തടവും ലഭിക്കുന്ന കുറ്റം

അബൂദബി: രാജ്യത്ത് കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുന്നതാണ്. കുട്ടികള്‍ക്ക് വേണ്ട സംരക്ഷണവും വിദ്യാഭ്യാസവും നല്‍കാതെ അവരെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെതിരെ യു. എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക വീഡിയോ പുറത്തിറക്കിയാണ് ബോധവത്ക്കരണം നടത്തുന്നത്. കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നവര്‍ കുറഞ്ഞത് 2,000 ദിര്‍ഹം മുതല്‍ 5,000 ദിര്‍ഹത്തില്‍ കൂടുതലോ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവുരം അതിന് പ്രേരിപ്പിക്കുന്നവരും, കൂട്ടുനില്‍ക്കുന്നവരും കുറ്റവാളികളായിരിക്കും. കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് കുട്ടികള്‍ കൃത്യം നിര്‍വഹിച്ചില്ലെങ്കിലും ശിക്ഷയുണ്ടാകും. കുട്ടികള്‍ക്ക് നേരെ ഭീഷണിയും ബലപ്രയോഗമാണെങ്കിലും, അത് അധ്യാപകരാണെങ്കില്‍ പോലും ശിക്ഷാനടപടി നേരിടേണ്ടി വരും. 1976 മുതല്‍ ഈ നിയമം യു.എ.ഇയില്‍ നിലവിലുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Most Popular