Saturday, July 24, 2021
Home Gulf UAE ആഗസ്ത് 8 മുതല്‍ 10 വരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഒമ്പതു വിമാനങ്ങള്‍ കൂടി

ആഗസ്ത് 8 മുതല്‍ 10 വരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഒമ്പതു വിമാനങ്ങള്‍ കൂടി

ദുബൈ: വന്ദേഭാരത് മിഷനില്‍ ആഗസ്ത് 8 മുതല്‍ 10 വരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഒമ്പതു വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പുറപ്പെടുക.

ഇതില്‍ അഞ്ച് സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ആഗസ്ത് 8ന് കോഴിക്കോട്, കൊച്ചി, തിരുവന്തപുരം, ആഗസ്ത് 9ന് കോഴിക്കോട്, ആഗസ്ത് 10ന് കൊച്ചി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ഉണ്ടാവും.
ഇന്ന് ഉച്ചയ്ക്ക് യുഎഇ സമയം 2 മണി മുതല്‍ wwww.airindiaexpress.in വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാവും.

Most Popular