Monday, July 26, 2021
Home News Kerala വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളും; എല്ലാവരും അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങിയവര്‍

വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളും; എല്ലാവരും അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങിയവര്‍

ദുബൈ: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളുമെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് സ്ഥിരീകരിച്ചു. ഇതിന് പുറമേ രണ്ടു പൈലറ്റുമാരും നാല് കാബിന്‍ ക്രൂ ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

യാത്രക്കാരില്‍ 128 പുരുഷന്മാരും 46 സ്ത്രീകളും ഉള്‍പ്പെടുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു. എല്ലാ യാത്രക്കാരും കോവിഡുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു പുറപ്പെട്ടവരാണ്. വിസാ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍, കുടുംബത്തെ കാണാന്‍ പുറപ്പെട്ടവര്‍, അടിയന്തര ചികില്‍സ ആവശ്യമുള്ളവര്‍ തുടങ്ങിയവരെല്ലാം വിമാനത്തിലുണ്ടായിരുന്നതായി പുരി പറഞ്ഞു.

കോണ്‍സുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കും കുടുംബക്കാര്‍ക്കും +971565463903, +971543090575, +971543090571, +971543090572 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അതേ സമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. വിമാനത്തിന്റെ പൈലറ്റും സഹ പൈലറ്റും 15 യാത്രക്കാരുമാണ് മരിച്ചത്. വിമാനത്തില്‍ ഇന്ധനം ചോര്‍ന്നത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയതായി മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

Air India Express crash: All passengers were emergency travelers, says Indian CG in Dubai

Most Popular