യുഎഇയില്‍ കുടുങ്ങിയ കേരളക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ

saudi-india flights

ദുബൈ: ദുബയിലും ഷാര്‍ജയിലും കുടുങ്ങിക്കിടക്കുന്ന കേരളക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങൡലേക്കുള്ള പ്രവേശന നിയന്ത്രണം കാരണം നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് 330 യുഎഇ ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലഭിക്കുമെന്് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ, ഷാര്‍ജ ഓഫിസുകളില്‍ ടിക്കറ്റുകള്‍ ലഭിക്കും.