Monday, May 10, 2021
Home Sub Title യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു സര്‍വീസുകള്‍ കൂടി

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു സര്‍വീസുകള്‍ കൂടി

ദുബൈ: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നീട്ടിയെങ്കിലും യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ കൂടി പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്ടേക്ക് റാസല്‍ഖൈമയില്‍ നിന്ന് ഈ മാസം 31നും അല്‍ഐനില്‍നിന്ന് ജൂലൈ ഒന്നിനുമാണ് സര്‍വീസ് ആരംഭിക്കുന്നത്.

റാസല്‍ഖൈമയില്‍നിന്ന് ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. തിരിച്ച് പ്രാദേശിക സമയം രാവിലെ 10.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് റാസല്‍ഖൈമയില്‍ എത്തും. അല്‍ഐനില്‍നിന്ന് വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ 10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് റാസല്‍ഖൈമയില്‍ ഇറങ്ങും. 2 വിമാനങ്ങളിലെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

എയര്‍ ഇന്ത്യ സമ്മര്‍ ഷെഡ്യൂള്‍

എയര്‍ ഇന്ത്യയുടെ ദുബൈ-ഇന്ത്യ സെക്ടറുകളിലെ വേനല്‍ക്കാല വിമാന സര്‍വീസ് പട്ടിക പുറത്തുവിട്ടു. എയര്‍ ബബ്ള്‍ കരാറനുസരിച്ച് ഈ മാസം 29 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് സേവനം.

-ദുബൈ-കൊച്ചി: തിങ്കള്‍, വ്യാഴം

-ദുബൈ-കോഴിക്കോട്: വ്യാഴം

-ദുബൈ-കണ്ണൂര്‍: ശനി

-ദുബൈ-മുംബൈ: ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി

-ദുബൈ-ഹൈദരാബാദ്: വ്യാഴം, വെള്ളി, ശനി, ഞായര്‍

-ദുബൈ-ഡല്‍ഹി: തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍

-ദുബൈ-ചെന്നൈ: വെള്ളി, ഞായര്‍

-ദുബൈ-ബംഗളൂരു: ബുധന്‍

-ദുബൈ-അമൃത്‌സര്‍: ചൊവ്വ, ശനി

-ദുദുബൈ-അഹമ്മദാബാദ്: വെള്ളി.
ALSO WATCH

Most Popular