Wednesday, September 22, 2021
Home Newsfeed യുഎഇയിലേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് ഇന്ന് കോഴിക്കോട് നിന്ന് പ്രത്യേക വിമാനം

യുഎഇയിലേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് ഇന്ന് കോഴിക്കോട് നിന്ന് പ്രത്യേക വിമാനം

ദുബൈ: യുഎഇയില്‍ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിച്ചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് – റാസല്‍ഖൈമ റൂട്ടില്‍ അധിക വിമാനസര്‍വ്വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. 10.45ന് റാസല്‍ഖൈമയില്‍ എത്തും. ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ ബുക്കിങ് ഓഫിസുകളില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ വാങ്ങാവുന്നതാണ്. റാസല്‍ഖൈമയില്‍ നിന്ന് രാത്രി 11.15ന് കോഴിക്കോട്ടേക്കും വിമാന സര്‍വീസുണ്ട്.

അതേ സമയം, കോഴിക്കോട് – അബൂദബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബൂദബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും.

ALSO WATCH

Most Popular