Monday, April 19, 2021
Home Gulf UAE വ്യവസായിയെ കൊലപ്പെടുത്തി രാജ്യം വിടാനൊരുങ്ങിയ ഏഷ്യക്കാരനെ അജ്മാന്‍ പോലിസ് വിമാനത്താവളത്തില്‍ പിടികൂടി; പ്രതിയെ കുരുക്കിയത് പോലിസ്...

വ്യവസായിയെ കൊലപ്പെടുത്തി രാജ്യം വിടാനൊരുങ്ങിയ ഏഷ്യക്കാരനെ അജ്മാന്‍ പോലിസ് വിമാനത്താവളത്തില്‍ പിടികൂടി; പ്രതിയെ കുരുക്കിയത് പോലിസ് തന്ത്രം

അജ്മാന്‍: ഏഷ്യന്‍ വ്യവസായിയെ കൊലപ്പെടുത്തിയ പ്രതിയെ ദുബൈ പോലിസ് 6 മണിക്കൂറിനകം തന്ത്രപരമായി പിടികൂടി. ഒരു ലക്ഷം ദിര്‍ഹവുമായി രാജ്യം വിടാന്‍ ശ്രമിച്ച ഏഷ്യക്കാരനെ ബൈ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്നാണ് അജ്മാന്‍ പോലിസ് അറസ്റ്റ് ചെയ്തത്.

അജ്മാന്‍ അല്‍ റൗദ ഏരിയയിലായിരുന്നു സംഭവം. ഒട്ടേറെ കുത്തുകളേറ്റാണ് ബിസിനസുകാരന്‍ കൊല്ലപ്പെട്ടത്. യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പ്രതി കയറിയ വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് പോലിസ് അറസ്റ്റ് ചെയ്തതെന്ന് അജ്മാന്‍ സിഐഡി ഡയറക്ടര്‍ ലഫ്. കേണല്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു.

കൊല്ലപ്പെട്ട 32 വയസുള്ള ബിസിനസുകാരന്‍ അല്‍ റൗദ ഏരിയയിലെ സ്വന്തം കെട്ടിടത്തിലെ അപാര്‍ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതി ലഭിച്ചിതനെ തുടര്‍ന്ന് പോലിസ് താമസ സ്ഥലത്ത് ചെന്നപ്പോള്‍ വാതില്‍ പൂട്ടിയ നിലയില്‍ കണ്ടു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കൊല്ലപ്പെട്ടു കിടക്കുന്നത് കണ്ടത്. ആറ് മണിക്കൂറിനകം പ്രതിയെ പിടികൂടുകയും ചെയ്തു.

പ്രതിയെ പിടികൂടിയത് പൊലീസ് തന്ത്രം

കുറ്റാന്വേഷണ വിഭാഗവും നിയമവിദഗ്ധനും ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പരിശോധനയില്‍ ലഭിച്ച തെളിവുകള്‍ തൊട്ടടുത്തെ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ഏഷ്യക്കാരനിലേക്ക് വിരല്‍ചൂണ്ടി. ഇയാള്‍ യുഎഇ വിടാന്‍ തയ്യാറായിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ദുബൈ പോലിസിന്റെയും രാജ്യാന്തര വിമാനത്താവളത്തിലെ ഓപറേഷന്‍സ് റൂമിന്റെയും സഹകരണത്തോടെയായിരുന്നു പ്രതിയെ വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്കാണ് നിക്ഷേപകന്റെ അപാര്‍ട്‌മെന്റില്‍ കയറിയതെന്നും ഒരു ലക്ഷം ദിര്‍ഹം അപഹരിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്നും പ്രതി പോലിസിനോട് സമ്മതിച്ചു.


 

Most Popular