Thursday, June 17, 2021
Home Gulf UAE മാസ്‌ക് അഴിക്കാന്‍ അനുവദനീയമായ സാഹചര്യങ്ങള്‍ വ്യക്തമാക്കി അജ്മാന്‍ പോലീസ്‌

മാസ്‌ക് അഴിക്കാന്‍ അനുവദനീയമായ സാഹചര്യങ്ങള്‍ വ്യക്തമാക്കി അജ്മാന്‍ പോലീസ്‌

ദുബായ്: കൊറോണക്കാലത്ത് പുറത്തേക്കിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. എന്നിരുന്നാലും ചില സാഹചര്യങ്ങളില്‍ ശ്രദ്ധയോടെ മാസ്‌ക്ക് മാറ്റാന്‍ അനുവദിക്കുന്നുണ്ട്.

എമിറേറ്റിനുള്ളില്‍ ആളുകള്‍ക്ക് മാസ്‌ക് അഴിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അജ്മാന്‍ പോലീസ്. അവരുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പോലീസ് അറിയിച്ചിരിക്കുന്നത്.

മാസ്‌ക് നിര്‍ബന്ധമല്ലാത്ത സാഹചര്യങ്ങള്‍:
1. കുടുംബാംഗങ്ങളോടൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍
2. റസ്‌റ്റോറന്റുകളില്‍/ ഹോട്ടലുകളില്‍ നിന്ന് ആഹാരം കഴിക്കുമ്പോള്‍
3. സാമൂഹിക അകലം പാലിച്ച് വ്യായാമം ചെയ്യുമ്പോള്‍
4. സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള നീന്തല്‍
5. എവിടെയെങ്കിലും സ്വകാര്യ ഇടങ്ങളില്‍ തനിച്ചിരിക്കുമ്പോള്‍
6. മുഖത്തിന് ചികിത്സ ചെയ്യുമ്പോള്‍

അതോടൊപ്പം മാസ്‌ക് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നുണ്ട്. മാസ്‌ക് നീക്കം ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച രീതികളാണ് അജ്മാന്‍ പോലീസും പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നത്.
1. മാസ്‌ക് നീക്കം ചെയ്യുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കുക.
2. മാസ്‌കില്‍ തെടാതിരിക്കുക.
3. ചെവിയുടെയോ തലയുടെയോ പിന്നിലുള്ള സ്ട്രാപ്പ് ഉപയോഗിച്ചാവണം മാസ്‌ക് നീക്കം ചെയ്യേണ്ടത്.
4. മാസ്‌കില്‍ തൊടാതെ വലിച്ചെടുക്കുക.
5. മാസ്‌ക് താല്‍ക്കാലികമായി അഴിച്ചാല്‍ വൃത്തിയുള്ള പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുക.
6.വീണ്ടും ധരിക്കുമ്പോള്‍ സ്ട്രാപ്പുകളില്‍ മാത്രം തൊടുക.
7. ഡിസ്‌പോസിബിള്‍ മാസ്‌കാണ് ധരിക്കുന്നതെങ്കില്‍ ഉപയോഗശേഷം കൈകള്‍ നന്നായി വൃത്തിയാക്കുക.

8. പുനരുപയോഗിക്കാവുന്ന മാസക് ഉപയോഗശേഷം സോപ്പ് ഉപയോഗിച്ച് കഴിക്കുക. അതോടൊപ്പം ചുടു വെള്ളവും ഉപയോഗിക്കുക.

Most Popular