അജ്മാന്: അജ്മാനിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു അഗ്നിബാധ. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു.
അജ്മാനിലെയും ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെയും സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് അജ്മാന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി.അബ്ദുല്‍ അസീസ് അല്‍ ഷംസി പറഞ്ഞു.
തീ പൂര്‍ണമായും അണയ്ക്കുന്ന പ്രക്രിയ വൈകിട്ട് വരെ തുടര്‍ന്നു. വെയര്‍ഹൗസുകള്‍ പൂര്‍ണമായും അഗ്നിവിഴുങ്ങി. ഇവിടെ നിന്നുയര്‍ന്ന കറുത്ത പുക കിലോമീറ്ററുകള്‍ക്ക് അപ്പുറത്തും ദൃശ്യമായി. അഗ്നിബാധയുടെ കാരണം പോലിസ് അന്വേഷിച്ചുവരികയാണ്.