ദുബൈ: ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന തൃശൂര്‍ സ്വദേശി വാഹനം ഓടിക്കുന്നതിനിടെ ഹ്യദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കൊളങ്ങരകത്ത് ആളുരകായില് നിയാസാണ് (42) മരിച്ചത്.
നാട്ടിലേക്ക് മടങ്ങുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ വാഹനവുമായി പുറപ്പെട്ടതായിരുന്നു. സിഗ്നലിന്റെ അടുത്തെത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. വാഹനം മുന്നോട്ട് നീങ്ങാതെ വഴി ബ്ലോക്കായതിനെ തുടര്‍ന്ന് പൊലീസ് എത്തി കാര്‍ തുറന്ന് നോക്കിയപ്പോഴാണ് നിയാസ് മരിച്ചതായി അറിയുന്നത്. ഇന്ന് രാത്രിയില്‍ എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഇപ്പോള്‍ ചേറ്റുവയിലാണ് താമസം. ദുബൈ സബീല്‍ പാലസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നിഷിദ. മക്കള്‍: മുഹമ്മദ്, സബാഹ്, ഫാത്തിമ, മറിയം.