Tuesday, September 21, 2021
Home Ediotrs Pick അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; നിരവധി പേര്‍ക്ക് പണം ആവശ്യപ്പെട്ട് സന്ദേശം

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; നിരവധി പേര്‍ക്ക് പണം ആവശ്യപ്പെട്ട് സന്ദേശം

ദുബൈ: യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഷ്‌റഫ് താമരശ്ശേരി തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലാണ് ഹാക്കിങ് നടന്നത്. നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് 50,000 രൂപ ആവശ്യപ്പെട്ട് സന്ദേശം വന്നതായി 3 മണിയോടെ ഒരു സുഹൃത്ത് വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. അപ്പോഴാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അ്ഡമിന്‍മാരെ മാറ്റിയതായി മനസ്സിലായത്. 3.30ഓടെ മറ്റൊരാള്‍ വിളിച്ച് ആശുപത്രി ആവശ്യത്തിന് 15,000 രൂപ ആവശ്യപ്പെട്ടിരുന്നോ എന്ന് ചോദിച്ചു. ഇതേ തുടര്‍ന്നാണ് സംഭവം വിശദീകരിച്ച് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ പേരില്‍ ആരെങ്കിലും പൈസ ചോദിച്ചാല്‍ കൊടുക്കരുതെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹാക്കിങ് നടത്തിയവര്‍ പേജില്‍ ഒരു സിനിമയില്‍ നിന്നുള്ള വീഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Most Popular