Sunday, July 25, 2021
Home Newsfeed ട്വന്റി ലോക കപ്പ് യുഎഇയില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗാംഗുലി

ട്വന്റി ലോക കപ്പ് യുഎഇയില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗാംഗുലി

മുംബൈ: ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന് യുഎഇയില്‍ നടക്കുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാലുമാണ് വേദി മാറ്റിയത്. ഇക്കാര്യം ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നല്‍കിയിരുന്നു. ഐപിഎല്‍ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്. സപതംബറിലാണ് ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുക.
ALSO WATCH

 

Most Popular