Tuesday, April 13, 2021
Home Gulf UAE പക്ഷിപ്പനി: അയർലൻഡിൽ നിന്നുള്ള പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎഇയില്‍ വിലക്ക്

പക്ഷിപ്പനി: അയർലൻഡിൽ നിന്നുള്ള പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎഇയില്‍ വിലക്ക്

പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കോഴി ഉള്‍പ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചതായി പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവില്‍ വിലക്ക്. അയര്‍ലന്‍ഡില്‍ നിന്ന് അലങ്കാര പക്ഷികള്‍, ഇറച്ചിക്കോഴികള്‍, കുഞ്ഞുങ്ങള്‍, കാട്ടുജീവികള്‍, വിരിയിക്കുന്ന മുട്ടകള്‍, സംസ്‌കരിച്ച ഗോമാംസം, ആട്, ആട്ടിന്‍ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പൂര്‍ണ നിരോധനം ഏര്‍പെടുത്തി.

അയര്‍ലന്‍ഡില്‍ പക്ഷിപ്പനി വളരെ ഉയര്‍ന്ന നിലയില്‍ പടരുന്നതായി യു.എ.ഇയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നീക്കം. ഉക്രെയ്ന്‍, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോര്‍സിക്ക, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, റഷ്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ രോഗരഹിതമെന്ന് പ്രഖ്യാപിക്കും വരെ കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, കുഞ്ഞുങ്ങള്‍, വിരിയിക്കുന്ന മുട്ടകള്‍, കോഴി ഇറച്ചി എന്നിവയുടെ ഇറക്കുമതിക്കും നിരോധമേര്‍പെടുത്തി. ഇപ്പോള്‍ വൈറസില്‍ നിന്ന് മുക്തമാണെന്ന് സ്ഥിരീകരണം ലഭിച്ചതിനെത്തുടര്‍ന്ന് ഹംഗറിയില്‍ നിന്നുള്ള വളര്‍ത്തുമൃഗങ്ങളുടെ ഇറക്കുമതി നിരോധനവും യു.എ.ഇ പിന്‍വലിച്ചിട്ടുണ്ട്.

Most Popular