ദുബൈ: വന്ദേഭാരത് ദൗത്യത്തില്‍ ദുബയില്‍ നിന്നും ഷാര്‍ജയില്‍ നിന്നു ജൂലൈ 11നും 14നും ഇടയില്‍ ഇന്ത്യയിലേക്കു പറക്കുന്ന അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈനില്‍ ആരംഭിച്ചു. ആദ്യ വിമാനം ശനിയാഴ്ച്ച വൈകീട്ട് 4ന് ദുബയില്‍ നിന്ന് ഡല്‍ഹിയിലേക്കു പറക്കും. ബാക്കി വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്നാണ്.
ജൂലൈ 12ന് രാവിലെ 10.25ന് ഇന്‍ഡോറിലേക്കും 11.40ന് ശ്രീനിഗറിലേക്കുമാണ് ഷാര്‍ജയില്‍ നിന്നുള്ള ആദ്യ വിമാനങ്ങള്‍. ജൂലൈ 13ന് 10.25ന് ചണ്ടീഗഡിലേക്ക് വിമാനം പറക്കും. 14ന് അഹമ്മദാബാദിലേക്കാണ് വിമാനം. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ ഓഫിസ് വഴിയോ www.airindia.in എന്ന വെബ്സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.