Saturday, July 24, 2021
Home Gulf UAE ദുബയിലെ അല്‍ ഖൈല്‍ സ്ട്രീറ്റില്‍ ബസ്സിന് തീപ്പിടിച്ചു

ദുബയിലെ അല്‍ ഖൈല്‍ സ്ട്രീറ്റില്‍ ബസ്സിന് തീപ്പിടിച്ചു

ദുബൈ: ദുബയിലെ ബിസിനസ് ബേക്ക് സമീപത്തെ അല്‍ ഖൈല്‍ സ്ട്രീറ്റില്‍ ബസ്സ് കത്തിയമര്‍ന്നു. ദുബൈ സിവില്‍ ഡിഫന്‍സ് ടീം എത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപോര്‍ട്ട്.

ഇന്ന് വൈകീട്ട് 5.29നാണ് ബസ്സിന് തീപ്പിടിച്ചതായി വിവരം ലഭിച്ചതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഏഴ് മിനിറ്റിനകം അല്‍ ഖൂസ് ഫയര്‍ സ്റ്റേഷനിലുള്ള അഗ്നിശമന ജീവനക്കാര്‍ സ്ഥലത്തെത്തി. ഒമ്പതു മിനിറ്റിനകം അപകടമില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

Most Popular