Saturday, July 24, 2021
Home Newsfeed യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

ദുബൈ: യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഖോര്‍ഫക്കാന്‍ റോഡിലാണ് അപകടം. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

അടുത്ത സുഹൃത്തുക്കളും അയല്‍വാസികളും ആയിരുന്ന ഇവര്‍ കമ്പനി ആവശ്യത്തിനു അജ്മാനില്‍ നിന്നു റാസല്‍ ഖൈമ ഭാഗത്തേക്കു വാഹനം ഓടിച്ചു പോകുമ്പോള്‍ പിന്നില്‍ നിന്നു മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു.

മുവൈല നാഷനല്‍ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവുമൊത്ത് സ്വന്തമായി സ്ഥാപനം നടത്തുകയാണ്. നാട്ടിലുള്ള പിതാവ് കഴിഞ്ഞ ദിവസം ദുബയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, യാത്രാ വിലക്ക് വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയില്‍ അക്കൗണ്ടന്റാണ്. ദെയ്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തില്‍ നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ശരത്തിന്റെ സഹോദരന്‍ സജിത്ത് അജ്മാനില്‍ ഉണ്ട്. മനീഷിന്റെ സഹോദരന്‍ മഹേഷ് നാട്ടിലാണ്. മനീഷിന് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉണ്ട്. ഭാര്യ നിമിത. ശരത്തിന്റെ ഭാര്യ ഗോപിക.
ALSO WATCH

 

Most Popular